സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവും കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ. ഔദ്യോഗിക ചേംബറിൽ രാമചന്ദ്ര റാവു യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഓഫീസ് സമയത്ത് യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ഡ്യൂട്ടി സമയത്ത് ചിത്രീകരിച്ചതാണ് വീഡിയോ. എന്നാൽ വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമ്മിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം.