ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്ത മുൻ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ. ബുധനാഴ്ച എസ്ഐടി ശങ്കരദാസ് ചികിത്സയിൽ തുടരുന്ന ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കിയത്.
നാളെയായിരിക്കും ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം തീരുമാനമെടുക്കുക. അദ്ധേഹത്തിന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതിൽ തീരുമാനമെടുക്കും. മെഡിക്കൽ കോളജിലെ ഡോക്ടര്‍മാരും സെന്‍ട്രൽ ജയിലിലെ ഡോക്ടര്‍മാരും പരിശോധനയ്ക്കുണ്ടാകും.