ക​രൂ​രി​ൽ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യെ സി​ബി​ഐ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. 19ന് ​ഹാ​ജ​രാ​വാ​നാ​ണ് സി​ബി​ഐ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ല്‍ മൊ​ഴി ന​ൽ​കാ​ൻ വി​ജ​യ് ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​യി​രു​ന്നു. അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് സി​ബി​ഐ വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് സി​ബി​ഐ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. വി​ജ​യ്‌​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

വീ​ണ്ടും ചോ​ദ്യം ചെ​യ്യും എ​ന്നു​ള്ള കാ​ര്യം സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൊ​ങ്ക​ൽ ക​ഴി​ഞ്ഞ ഹാ​ജ​രാ​കാ​ൻ ക​ഴി​യൂ എ​ന്ന് വി​ജ​യ് വ്യ​ക്ത​മാ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നോ​ട്ടീ​സ്. ദു​ര​ന്ത​ത്തി​ന് ത​നി​ക്കോ പാ​ർ​ട്ടി​ക്കോ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്നാ​ണ് വി​ജ​യു​ടെ നി​ല​പാ​ട്.

Related Posts