ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​ 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.  എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്‌​ച ഹാ​ജ​രാ​യ ത​ന്ത്രി​യെ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ചാ​ര ലം​ഘ​ന​ത്തി​ന് ത​ന്ത്രി കൂ​ട്ടു​നി​ന്നു​വെ​ന്നും താ​ന്ത്രി​ക വി​ധി​ക​ള്‍ പാ​ലി​ക്കാ​തെ​യാണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ക​ട്ടി​ള​പ്പാ​ളി​ക​ള്‍ കൈ​മാ​റി​യതെന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​ന്നാം​ പ്ര​തി ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​ത് അ​ന്ന​ത്തെ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണ്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ദ്‌​മ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഈ​ക്കാ​ര്യം എ​സ്ഐ​ടി​ക്കു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related Posts