നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ (ഡിജി) നിയമോപദേശം. വിധി പകർപ്പിലെ നിയമപരമായ പിഴവുകൾ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയനിഴലിലായ വിചാരണ കോടതി ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും, കോടതിയുടെ സമീപനം പക്ഷപാതപരമായിരുന്നുവെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും കോടതി അവ തള്ളിക്കളഞ്ഞത് വിവേചനപരമായാണ്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ അംഗീകരിച്ച അതേ തെളിവുകൾ പോലും ദിലീപിൻ്റെ കാര്യത്തിൽ കോടതി സ്വീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന അഭിഭാഷകർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങളെന്നും നിയമോപദേശം കുറ്റപ്പെടുത്തുന്നു

Related Posts