പാലക്കാട് പരതുർ കുളമുക്കിൽ ആചാരത്തിൻ്റെ ഭാഗമായി കാഞ്ഞിരത്തിൻ്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി പരതുർ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിൻ്റെ കായ കഴിച്ചത്. അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. വെളിച്ചപ്പാടായി ചടങ്ങിൽ തുള്ളിയത് ഷൈജുവാണ്. ഒരു തളികയിൽ ആചാരത്തിൻ്റെ ഭാഗമായി ഫലമൂലാദികൾ നൽകും. വെളിച്ചപ്പാട് ഇത് കഴിക്കണം. സാധാരണ ഗതിയിൽ കടിച്ച് തുപ്പുകയാണ് പതിവെങ്കിലും, ഷൈജു രണ്ടോ മുന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണ് വിവരം. വീട്ടിലേക്ക് തിരിച്ചെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചിരുന്നു. സംഭവത്തിൽ തൃത്താല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024