വയനാട് പുൽപ്പള്ളിയിൽ ഭീതി പരത്തുന്ന നരഭോജി കടുവയ്ക്കായി നിരീക്ഷണം ശക്തം. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് വനപാലകർ പട്രോളിങ് നടത്തുന്നത്. കടുവ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മാടപ്പള്ളിക്കുന്ന് ഉന്നതിക്ക് സമീപം വനാതിർത്തിയിലാണ് നാട്ടുകാർ കടുവയെ അവസാനം കണ്ടത്. ദേവർഗദ്ദയിലെ മാരനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണിത്. കർണാടക ഡാറ്റാ ബേസിലുള്ള കടുവയുടെ ദൃശ്യങ്ങളാണ് ക്യാമറ ട്രാപ്പിൽ പതിഞ്ഞത്. ഇവിടെ കൂട് സ്ഥാപിച്ചിട്ടുണ്ട്. സാഹചര്യം വഷളായാൽ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. ഒന്നിലധികം കടുവകളുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024