ശ്രീനിവാസൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നടി ഉര്‍വശി. അദ്ദേഹത്തിൻ്റെ വിയോഗം വലിയ വേദനയാണ് നൽകുന്നതെന്നും ശ്രീനിയേട്ടൻ ഇത്ര വേഗം യാത്രയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഉര്‍വശി അനുസ്മരിച്ചു. “ഞാൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു ശ്രീനിയേട്ടൻ. എൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ പലതും അദ്ദേഹം സമ്മാനിച്ചതാണ്.”
“അദ്ദേഹം ആരോഗ്യത്തോടെ ദീര്‍ഘായുസ്സോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. എപ്പോഴും എൻ്റെ നന്മ ആഗ്രഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം.” “മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാനാവില്ല. ഒരു വലിയ കലാകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ പ്രതിഭയെ ഒരിക്കലും മറക്കാനാകില്ല.”