മൈസൂർ കൊട്ടാരത്തിൽ മാഗി ഉത്സവത്തിന്റെ ഭാഗമായി 10 ദിവസത്തെ പുഷ്പമേള ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം 4ന് ഡോ. എച്ച്.സി.മഹാദേവപ്പ ഉദ്ഘാടനം ചെയ്യും.
ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ച് നിർമ്മിച്ച ശൃംഗേരിയിലെ ശ്രീ ശാരദാംബ ക്ഷേത്രത്തിന്റെ പുഷ്പ മാതൃകയാണ് ഈ വർഷത്തെ പ്രധാന ആകര്‍ഷണം. ദിവസവും ആദ്യ സന്ദർശനം നടത്തുന്ന 50 പേർക്ക് മുല്ലപ്പു, കറ്റാർ വാഴ, തുളസി, വെറ്റില, എന്നിവയുടെ തൈകൾ സമ്മാനമായി ലഭിക്കും. കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഛോട്ടാ ഭീം, യുദ്ധവിമാനം, യുദ്ധക്കപ്പൽ, ടാങ്ക് എന്നിവയുടെ പുഷ്പ മാതൃകകൾ ഒരുക്കിയിട്ടുണ്ട്.
വൊഡയാർ രാജവംശത്തിൻ്റെ ഭരണകാലത്തെ അപൂർവ ഫോട്ടോകൾ, പാവ പ്രദർശനം, ജയചാമരാജ വാഡിയാറിൻ്റെ ഭക്തിഗാനങ്ങൾ, മുൻകാലങ്ങളിലെ ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കും. വൈകീട്ട് 5 മുതൽ 9.30 വരെ സാംസ്കാരിക പരിപാടികൾ നടക്കും. പുഷ്പമേള 31ന് അവസാനിക്കും.