പീനിയ അയ്യപ്പ സേവാ സംഘത്തിൻ്റെ 49മത് മണ്ഡലപൂജ മഹോത്സവം 17(ഇന്ന്), 19, 21 തീയ്യതികളിലുമായി ഭക്തിനിർഭരമായി ആഘോഷിക്കും. ഇന്ന് 5 മണിക്ക് പീനിയ ശ്രീ ആഞ്ജനേയ ടെംപിൾ നിന്നും (താലപ്പൊലി, നാദസ്വരം, ചെണ്ടമേളം, ശിങ്കാരി കാവടി, കർണാടക-കേരള സാംസ്‌കാരിക പരിപാടി) ആരംഭിക്കുന്ന ഘോഷയാത്ര 8 മണിക്ക് അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും.

6.00 മണി മുതൽ 8.30 വരെ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സുബ്രഹ്മണ്യ നഗറിലെ നാട്യേശ്വര നൃത്തശാലെയിലെ കുട്ടികളുടെ നൃത്തപരിപാടി ഉണ്ടായിരിക്കും.
19ന് സർവൈശ്വര്യ പൂജയും നടക്കും. 21 ന് മഹാ അന്നദാനം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9900116326, 9243196156

Related Posts