കേരളാ സർക്കാർ സംഘടിപ്പിക്കുന്ന ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് നടി പങ്കെടുക്കാനെത്തിയത്.
സാമൂഹ്യ-സാംസ്‌കാരിക, രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മുഖ്യമന്ത്രി പതിവായി ക്രിസ്‌മസ് പുതുവത്സര വിരുന്ന് നടത്താറുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ടി.കെ രാജീവ്കുമാർ, ഭാഗ്യലക്ഷ്മി, മല്ലികാ സുകുമാരൻ, മധുപാൽ, വെള്ളാപ്പള്ളി നടേശൻ, മന്ത്രിമാർ, സ്പീക്കർ, മതമേലധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു. അതിഥികൾക്കൊപ്പം മുഖ്യമന്ത്രി കേക്ക് മുറിച്ച് പങ്കിട്ടുകൊണ്ടാണ് വിരുന്ന് തുടങ്ങിയത്.