കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ വിജയിച്ചു. സി പി രാധാകൃഷ്‌ണൻ 90 വോട്ടുകൾക്കാണ് യു ഡി എഫിലെ ശിവദാസനെ പരാജയപ്പെടുത്തിയത്. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്‌ണൻ മത്സരിച്ചത്. പാർട്ടി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ പരിശ്രമഫലമായിട്ടാണ് മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് സി പി രാധാകൃഷ്‌ണൻ ‘ബാംഗ്ലൂർ ജാലക’ത്തോട് പറഞ്ഞു.

ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് സി പി രാധാകൃഷ്ണൻ. മൂന്നു തവണ ലോക കേരളസഭ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാൻ കൂടിയാണ് സി പി രാധാകൃഷ്‌ണൻ. എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്‌ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്.

Related Posts