നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനു പിന്നാലെ നടൻ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് ബി. രാകേഷ്. ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നതെന്നും അതാണ് കേസിൻ്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതെന്നും ദിലീപ് കത്ത് നല്കിയാല് മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു.
എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആദ്യഘട്ടത്തിൽ പുറത്താക്കാൻ നടപടി സ്വീകരിച്ചത്. കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ബി. രാകേഷ് വ്യക്തമാക്കി.