ഇന്ത്യ- ദക്ഷിണാഫിക്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.
വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് ആദ്യ മത്സരത്തില്‍ തിളങ്ങിയത്. കോഹ് ലി സെഞ്ച്വറി നേടിയപ്പോള്‍, അര്‍ധ സെഞ്ച്വറിയുമായി രോഹിതും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരുടേയും മികച്ച ഫോണിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരം 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.
നാലാം നമ്പറില്‍ ആരെ ഇറക്കണമെന്നതാണ് ഇന്ത്യയെ കുഴയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദ് 8 റണ്‍സ് മാത്രമാണെടുത്തത്. ഋതുരാജിനെ മാറ്റിയാല്‍ തിലക് വര്‍മയോ, ഋഷഭ് പന്തോ അന്തിമ ഇലവനില്‍ എത്തിയേക്കാം. ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്കും സാധ്യതയുണ്ട്.