കളമശ്ശേരി എച്ച്എംടി കമ്പനിയ്ക്ക് സമീപം പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ശേഷം കാണാതായ സൂരജ് ലാമയുടെ മൃതേദേഹമാണെന്നാണ് നിഗമനം. സൂരജ് ലാമയുടെ മൃതദേഹമാണെന്നാണ് നിഗമനമെങ്കിലും ഡിഎന്‍എ ടെസ്റ്റിലൂടെ മാത്രമേ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. കുവൈറ്റ് മദ്യദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ കൊച്ചിയില്‍ വിമാനമിറങ്ങി അലഞ്ഞുതിരിയുകയായിരുന്ന സൂരജ് ലാമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

കളമശ്ശേരി എച്ച് എം ടി കമ്പനിക്ക് എതിര്‍വശത്തുള്ള കുറ്റിക്കാട്ടിലാണ് ജീര്‍ണിച്ച നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം ഫയര്‍ഫോഴ്സിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ജിജി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം സംസ്ഥാനത്തുടനീളം ലാമയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്ന് ആലുവ ഡി വൈ എസ് പി രാജേഷ് പറഞ്ഞു.

Related Posts