രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്.
അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട്ടെ യൂട്യൂബർക്ക് എതിരെയും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. എ ആർ ക്യാമ്ബിലെത്തിച്ച് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുകയാണ്.