സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് ഗ്രാമിന് 60 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 7450 രൂപയായി വർധിച്ചു. ഗ്രാമിന് 7455 രൂപയാണ് റെക്കോഡ്. പവൻ്റെ വില 480 രൂപ വർധിച്ച് 59,600 രൂപയിലേക്ക് ഉയർന്നു. സ്വർണവില കഴിഞ്ഞ ഒന്നരമാസത്തിനിടയിലെ റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. സ്പോട്ട് ഗോൾഡിൻ്റെ വില 0.8 ശതമാനത്തിൻ്റെ വർധനയുണ്ടായി. ഔൺസിന് 2,716 ഡോളറായാണ് സ്വർണവില വർധിച്ചത്. 2,790 ഡോളറാണ് അന്താരഷ്ട്ര വിപണിയിലെ സ്വർണവില. യൂ.എസിൽ സ്വർണത്തിൻ്റെ ഭാവിവിലകളും ഉയർന്നു, 1.2 ശതമാനത്തിൻ് വർധനയാണ് രേഖപ്പെടുത്തിയത്. ഔൺസിന് 2,750.90 ഡോളറായാണ് വർധിച്ചത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.

Related Posts