കൊച്ചി ചെല്ലാനത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. അഞ്ചുപേരെയും മറ്റൊരു ബോട്ടിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വളത്തിൻ്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. KL03 4798 എന്ന നമ്പരിലുള്ല ഇമ്മാനുവൽ എന്ന വളത്തിൽ പോയവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ആശ്വാസ വാർത്ത എത്തിയത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഇവർ കടലിൽ പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു ഇവർ. വളം കെട്ടിവലിച്ചാണ് ബോട്ട് കൊണ്ടു വന്നത്. സെബിൻ. പാഞ്ചി, പ്രിൻസ്, കുഞ്ഞുമോൻ.ആൻ്റപ്പൻ എന്നിവരാണ് വള്ലത്തിൽ ഉണ്ടായിരുന്നത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണിവർ.