പാലക്കാട് പല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണാടി സ്കൂൾ വിദ്യാർഥികൾ രംഗത്ത്. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയാക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും അവർ ഇവർ രാജിവയ്ക്കണമെന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്.

ഇന്നലെയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിക്കുന്നു.

Related Posts