സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണിക്ക് നടന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. മുൻ കോർപറേറ്റർ കെ നാഗഭൂഷൺ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ISTRAC ഡയറക്ടർ എ കെ അനിൽകുമാർ, എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ.നിധീഷ്, ആർ എസ് എസ് ബാംഗ്ലൂർ ഉത്തര വിഭാഗ് ശാരീരിക് പ്രമുഖ് മഹേഷ്, സപ്തഗിരി യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരീഷ് എന്നിവർ മുഖ്യാതിഥികൾ ആയി. സമന്വയ പ്രസിഡണ്ട് പ്രജിത് അധ്യക്ഷത വഹിച്ചു. രവീന്ദ്ര മല്യ, വിനോദ് കുമാർ, ശിവപ്രസാദ്, പി എം മനോജ്, ഇന്ദു ശ്രീകാന്ത്, ശ്രീജ സുരേഷ് എന്നിവർ സംസാരിച്ചു. പ്രശോഭ് നന്ദി പറഞ്ഞു.

രാവിലെ 9 മണിക്ക് ബാലഗോകുലങ്ങളിലെ കുട്ടികൾ, സമന്വയ കുടുംബാംഗങ്ങൾ, വിവിധ നൃത്തവിദ്യാലയങ്ങളിലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിക്ക് അമ്മ മ്യൂസിക് ബാൻഡിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ സ്റ്റേജ് ഷോ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

റെനീഷ് പൊതുവാൾ, സുധീഷ് കൃഷ്‌ണൻ, അനിൽകുമാർ, ബാബുരാജ്, പ്രജിത്ത്, സുമേഷ്, മനോജ്, പ്രമോദ്, ജയദേവൻ, വിജയശങ്കർ, പ്രശോഭ്, പ്രകാശൻ നമ്പ്യാർ, രാഘവൻ നായർ, രജീഷ് രവി, വിമൽകുമാർ, റിജു, സന്തോഷ്, സിന്ധു, ഷൈനി സുധീർ എന്നിവർ നേതൃത്വം നൽകി.

Related Posts