കെആർപുരം ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽവർക്ക് വിഭാഗം അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി. ബാലവിവാഹം, സുരക്ഷ, തൊഴിൽ സ്ഥലത്തെ അതിക്രമം, പുരുഷമേധാവിത്വം, പെൺഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തി.

പ്രിൻസിപ്പൽ ഫാ. ജിയോ, ഡയറക്ടർ ഫാ. വിൽസൺ, മമ്ത റാണി, ഷൈനി വെറോണിക്ക എന്നിവർ സംസാരിച്ചു.

Related Posts