രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ് വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിനെ നയിക്കും. ജൂനിയര്‍ തലത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അന്‍വയെ കര്‍ണാടക ടീം നായകനായി തെര‌ഞ്ഞെടുക്കാന്‍ കാരണമായത്.

കഴിഞ്ഞ വിനൂ മങ്കാദ് ട്രോഫിയില്‍ കര്‍ണാടകയുടെ ടോപ് സ്കോററായയിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ അൻവയ്. കര്‍ണാടകക്കായി ജൂനിയര്‍ തലത്തില്‍ മികവ് കാട്ടിയ അൻവയ്, അണ്ടര്‍ 16 വിജയ് മെര്‍ച്ചന്‍റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ കര്‍ണാടകയുടെ ടോപ് സ്കോററാകുകയും ചെയ്തിരുന്നു. രാഹുല്‍ ദ്രാവിഡിന്‍റെ മൂത്ത മകനായ സമിത് ദ്രാവിഡ് ഇന്ത്യൻ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയിരുന്നു

Related Posts