ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം ഇന്ന് ഗോൾഡ് കോസ്റ്റിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സര പരമ്പരയിൽ ഇരു ടീമും ഓരോ ജയം വീതം നേടി സമനിലയിലാണ്. ഒരു മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
നാലാം മത്സരം ജയിച്ച് പരമ്പരയിൽ ലീഡ് നേടുക എന്നതാണ് ഇരു ടീമിൻ്റെയും ലക്ഷ്യം. 2008നുശേഷം ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്കു സ്വന്തം മണ്ണിൽ ട്വന്റി-20 പരമ്പര നേടാൻ സാധിച്ചിട്ടില്ലെന്ന ചരിത്രം ഇത്തവണയും തിരുത്തപ്പെടാതിരിക്കാനാണ് സൂര്യകുമാർ യാദവിൻ്റെയും സംഘത്തിൻ്റെയും ശ്രമം. സഞ്ജു സാംസൺ ഓപ്പണർ ആവാനുള്ള സാധ്യതയുണ്ട്.