വയനാട് പുൽപ്പള്ളിയിലെ ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിൽ ആയിരുന്നു വിഷ്ണു. ബുധനാഴ്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തു വെച്ചാണ് കാട്ടാന ആക്രമിച്ചത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനവകുപ്പ് എത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ പോയിരുന്നു. കർണാടകയിലെ കുട്ട സ്വദേശികളായ രാജുവിന്റെയും മഞ്ജുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി. കർണാടക സ്വദേശികളായ ബന്ധുക്കൾക്ക് ധനസഹായമായി ഉടൻ ആദ്യ ഗഡു അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് വനം വകുപ്പ് അറിയിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Previous Post
ദെൽഹി കൊടും ശൈത്യത്തിലേക്ക്
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024