വയനാട് പുൽപ്പള്ളിയിലെ ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിൽ ആയിരുന്നു വിഷ്ണു. ബുധനാഴ്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തു വെച്ചാണ് കാട്ടാന ആക്രമിച്ചത്. വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനവകുപ്പ് എത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്‍റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ പോയിരുന്നു. കർണാടകയിലെ കുട്ട സ്വദേശികളായ രാജുവിന്‍റെയും മഞ്ജുവിന്‍റെയും മകനാണ്. സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ബ​ന്ധു​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യ​മാ​യി ഉ​ട​ൻ ആ​ദ്യ ഗ​ഡു അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​മാ​റു​മെ​ന്ന് വനം വകുപ്പ് അറിയിച്ചു.

Related Posts