ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിക്ക് ചെലവ് 2.84 കോടി. ഈ തുക സാംസ്കാരിക വകുപ്പാണ് അനുവദിച്ചത്. വജ്രജൂബിലി ഫെലോഷിപ്പ് ഹെഡിൽ നിന്നാണ് 1 കോടി മാറ്റി നൽകിയിരിക്കുന്നത്.
കൂടാതെ കെഎസ്എഫ്ഡിസിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതം നൽകി. അതിരിക്തമായി 84 ലക്ഷം പ്രത്യേകം അനുവദിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷൻ, സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ്, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചലച്ചിത്ര അക്കാദമി എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഒക്ടോബർ 4-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്. രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു.