നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ചു. ഇന്നലെ രാ​ത്രി​യി​ൽ മ​ല​പ്പു​റം കോ​ഹി​ന്നൂ​രി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തൃ​ശൂ​ർ പ​ന്നി​ത്ത​ടം സ്വ​ദേ​ശി ഷ​ഹീ​ദ്, ഭാ​ര്യ ഷ​ഹീ​ന ബ​ന്ധു ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അതിദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.

മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

Related Posts