സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശം ഉണ്ട്. പൊലീസുകാരെ ഏൽപ്പിച്ചാൽ സത്യം പുറത്ത് വരില്ല എന്നും അടൂർ പ്രകാശ് പറഞ്ഞു. കോടതിയുടെ ചുമതലയിൽ, കോടതിയുടെ നിർദ്ദേശാനുസരണമുള്ള അന്വേഷണം ആണ് വേണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ അന്വേഷണം നീതിയുക്തമായി നടക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേവസ്വം ബോർഡിൻ്റെ ചുമതല വഹിച്ചവർക്കോ ഉദ്യോഗസ്ഥർക്കോ അതിൽ പങ്കാളിത്തമുണ്ടോ എന്നതിനെ കുറിച്ചൊക്കെ അന്വേഷണം നടത്തണമെന്നും അടൂർ പ്രകാശ് പറഞ്ഞു.