ആലപ്പുഴയിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം നടന്നത്. ചൊവ്വാഴ്‌ച രാത്രി ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. സംഭവത്തിൽ ആലപ്പുഴ സ്വദേശി ജോസ് ആണ് അറസ്റ്റിലായത്.

യുവതിയുടെ വീട്ടുകാരുമായി തർക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെൺകുട്ടി എതിർത്തതോടെ തിരിച്ചുപോയ ഇയാൾ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

തുടർന്ന് സിഗരറ്റ് ലൈറ്റർ കത്തിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ഓടിരക്ഷപെടുകയായിരുന്നു. സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പോലീസാണ് ജോസിനെ കസ്റ്റഡിയിലെടുത്തത്.

Related Posts