തിലകൻ സ്‌മാരക വേദിയുടെ ഈ വർഷത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. വയലാർ ശരത് ചന്ദ്രവർമ്മ (ഗാനരചന) ആലപ്പി ഋഷികേശ് (നാടക സംഗീത സംവിധാനം) അതിരുങ്കൽ സുഭാഷ്(അഭിനയം) എന്നിവർക്കാണ് ഈ വർഷത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ്. എബ്രഹാം.കെ.എം, സബീർ കലാകുടീരം, ബാബുരാജ് പിള്ള എന്നീവർ അടങ്ങിയ ജൂറി കമ്മറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

സെപ്റ്റബർ 28 ന് റാന്നി പി ജെ ടി ഹാളിൽ എംഎൽഎ പ്രമോദ് നാരായണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ്മന്ത്രി സജീചെറിയാൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജു എബ്രഹാമും ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണനും അറിയിച്ചു.

Related Posts