ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ സൊസൈറ്റി(ഇസിഎ)യുടെ ഓണാഘോഷമായ ഓണോത്സവം രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ ഓണോത്സവം ഉദ്ഘാടനം ചെയ്തു. നടൻ നരൈൻ, ഡിആർഡിഒയുടെ മുൻ ഡിജി ഡോ. ടെസ്സി തോമസ് എന്നിവർ വിശിഷ്ടാതിഥികളായി.

ആദ്യദിവസം സാംസ്കാരിക സമ്മേളനം, ഇസിഎ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. രണ്ടാം ദിനം പൂക്കളമത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഓട്ടൻതുള്ളൽ, സ്നേഹാ ദേവാനന്ദനും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, ശിങ്കാരിമേളം, ഗായകൻ വിനീത് ശ്രീനിവാസൻ നയിച്ച സംഗീത സായാഹ്നം എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു നടന്നു.
