ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ ഓണാഘോഷവും സാഹിത്യ സംവാദവും
ഫാ.വർഗ്ഗീസ് പുതുപ്പറ ബിൽ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോമോൻ എം ജോബ് മുഖ്യപ്രഭാഷണം നടത്തി. അനിയൻ പെരുതുരുത്തിയുടെ ‘അത്തിമരം പോലെ ഒരു മനുഷ്യൻ’ എന്ന നോവലിൻ്റെ കോപ്പി ഡോ.മാത്യു മണിമല, റവ കോർ എപ്പിസ്കോപ്പ ഫിലിപ്പിന്നു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
വഞ്ചിപ്പാട്ടും ഓണപ്പൂവിളിയോടെ ഓണാഘോഷം ആരംഭിച്ചു. ജോൺ വിൻസെൻ്റ്, വിൻസി സോജൻ, മിൽക്കാ ജോസ്, ടെസ്സാ റൂബി എന്നിവർ ഓണപ്പാട്ട് പാടി. രാജു തോമസ്, ജോമോൻ എം ജോബ് എന്നിവർ സ്ക്രിപ്റ്റ് അവതരിപ്പിച്ചു .ഡോ.ഫിലിപ്പ് മാത്യു, ബിൻസൻ പോൾ, ഫ്രാൻസിസ് ആൻ്റണി, സി.ഡി.ഗബ്രിയേൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന എഴുത്തുകാരൻ വർഗ്ഗീസ് പി.സിയെ ആദരിച്ചു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു..
