സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തവനൂര്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ്. ബര്‍ഷത്തി(29) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തു തന്നെയുള്ള വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 7 മാസം മുമ്പാണ് സ്ഥലം മാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിക്കു ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts