മണിപ്പുറിലെ ചുരാചന്ദ്പൂരിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുമ്പ് സംഘർഷം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ കൊടിതോരണം നശിപ്പിക്കാൻ ചിലർ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് പോലീസ് പറഞ്ഞു. പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ശനിയാഴ്ച ചുരാചന്ദ്പുരിലും ഇംഫാലിലുമായി നടക്കുന്ന ചടങ്ങുകളിലാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്. മണിപ്പൂരിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, നാഗ സംഘടനകൾ ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു. കുക്കി സംഘടനകളും സർക്കാരും തമ്മിൽ ധാരണയായതിനെത്തുടർന്ന് മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനമായിട്ടുണ്ട്.

Related Posts