ഓണവിപണിയിൽ ഹിറ്റായി കുടുംബശ്രീ. പൂക്കളും പച്ചക്കറികളും കുടുംബശ്രീ ഭക്ഷ്യ ഉത്പന്നങ്ങളും വിറ്റഴിച്ചതിലൂടെ ഇത്തവണ കുടുംബശ്രീ നേടിയത് 3.10 കോടിയിലധികം വരുമാനം. ജില്ലാതലത്തിലും കുടുംബശ്രീ സിഡിഎസ് തലത്തിലും നടത്തിയ വിപണനമേളകൾ, ഓണച്ചന്തകൾ, പൂക്കൾ വിതരണം ചെയ്‌ത നിറപ്പൊലിമ, കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച ഓണക്കനി എന്നിവയിലൂടെയാണ് കുടുംബശ്രീ കണ്ണൂർ ഈ വരുമാനം നേടിയത്. ‘ഓണം കുടുംബശ്രീക്കൊപ്പം’എന്ന ടാഗിലായിരുന്നു ഇത്തവണ സംസ്ഥാനത്ത് കുടുംബശ്രീ ഓണം ആഘോഷമാക്കിയത്.

Related Posts