കേരളം സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ദൊഡ്ഡബൊമ്മസാന്ദ്ര കെ എൻ ഇ സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്‌ഘാടനം കേരളം സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്‌ണൻ നിർവ്വഹിച്ചു.

കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.രാജഗോപാൽ, മാനവരത്ന പി.ജി.കെ.നായർ, പി.സുരേന്ദ്രൻ, അജിത്കുമാർ, സുനിൽകുമാർ, സികെവി ഉണ്ണി, ബിജുപാൽ നമ്പ്യാർ, പുഷ്പരാജൻ, കരുണാകരൻ, സാജുപോൾ, സുധ സുധീർ, ശോഭ പുഷ്പരാജൻ, പ്രസന്ന ആർ നായർ, തങ്കമണി നാരായണൻ, ശോഭ പുരുഷോത്തമൻ, രേഷ്മ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Related Posts