തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തൃശ്ശൂർ പഴഞ്ഞി മങ്ങാട് മളോർകടവിൽ കുറുമ്പൂർ വീട്ടിൽ മിഥുനാണ് വെട്ടേറ്റത്. മിഥുനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്ക് ഉൾപ്പെടെ മിഥുന് പരിക്കേറ്റിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. 4 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മങ്ങാട് സ്വദേശികളായ രാകേഷ്, അരുൺ ഗൗതം, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Related Posts