സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഉറങ്ങിയ 3 സിവിൽ പൊലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വി.സി. മുസമ്മിൽ, കെ. പ്രശാന്ത്, വി. നിധിൻ എന്നിവർക്കെതിരെയാണ് നടപടി. 17ാം തീയതി പുലർച്ചെ പ്രതികൾ ലോക്കപ്പിലുണ്ടായിരുന്നിട്ടും സിപിഒമാർ ഉറങ്ങിയെന്ന് കണ്ടെത്തിയിരുന്നു.
പയ്യന്നൂർ സ്റ്റേഷനിൽ, തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രൻ പരിശോധനയ്ക്ക് എത്തിയ സമയത്ത് 3 സിപിഒമാരും കിടന്നുറങ്ങുന്നത് കാണുകയായിരുന്നു. സമീപ സ്റ്റേഷനുകളിലേക്കാണ് 3 പേരെയും സ്ഥലംമാറ്റിയിരിക്കുന്നത്. കണ്ണൂർ റൂറൽ എസ്പിക്ക് ലഭിച്ച നിരവധി പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.