2030ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിനു വേദയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗമാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് വേദിക്കായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അനുവാദം നല്‍കിയത്.
ഇന്ത്യയിലേക്ക് കൂടുതല്‍ അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിനുള്ള നിര്‍ണായക ചുവടുവയ്‌പ്പായി ഈ തീരുമാനം. കേന്ദ്രകായിക മന്ത്രാലയമാണ് രാജ്യത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടു വച്ചത്. ഇതിനോട് കേന്ദ്രം അനുഭാവം പ്രകടിപ്പിച്ചക്കുകയായിരുന്നു.