ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കണമെന്ന അഭിപ്രായവുമായി പാക് മുൻതാരം വസീം അക്രം രംഗത്ത്. ആരാധകർ ദീർഘനാളായി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ കാണാനായി കാത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ഏഷ്യ കപ്പിലും ഫേവറിറ്റ് എന്നും വസീം അക്രം ടെലകോം ഏഷ്യ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താൻ ഗ്രൂപ്പ് ഘട്ട പോരാട്ടം സെപ്റ്റംബർ 14 നാണ്. രണ്ട് ടീമുകളും ഫൈനലിലെത്തിയാൽ, രണ്ടാഴ്‌ചത്തെ ഇടവേളയിൽ 3 മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. സ്വന്തം രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകും