വനിതാ എസ്ഐമാരോട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതി. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചെന്നാണ് പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ പൊലീസ് ആസ്ഥാനത്തെ എസ് പി മെറിൻ ജോസഫിന് അന്വേഷണച്ചുമതല നൽകി. പോഷ് ആക്‌ട് പ്രകാരം അന്വേഷണം വേണമെന്ന ഡിഐജിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയർന്നത്. തലസ്ഥാനത്ത് നിലവിൽ വളരെ പ്രധാനപ്പെച്ച ചുമതലയാണ് ഇദ്ദേഹം വഹിക്കുന്നത്.

തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരിക്കെ മോശം സന്ദേശങ്ങൾ അയച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതീവ രഹസ്യമായി ആയിരുന്നു പരാതിയിൽ അന്വേഷണം നടന്നത്. പരാതിയിൽ 2 വനിതാ ഉദ്യോഗസ്ഥരും ഉറച്ചുനിൽക്കുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ആഴ്‌ചകൾക്ക് മുൻപാണ് വനിതാ എസ്ഐമാർ പരാതി നൽകിയതെന്നാണ് വിവരം.

Related Posts