പാലക്കാട് ജില്ലയിലെ കൊഴിഞ്ഞമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി തല്ലികൊന്നു. കരംപൊറ്റ സ്വദേശിയായ സന്തോഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു കൊലപാതകം.

പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആക്രമി കടന്നുകളഞ്ഞതായാണ് വിവരം.

Related Posts