ഏഴ് വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ കൈപ്പമംഗലം വാഹനാപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെയെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

അപകടത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. കൈപ്പമംഗലം മൂന്നുപീടികയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പിടികൂടുകയായിരുന്നു.

അലക്ഷ്യമായി ലോറി റോഡരികിൽ പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയില്ലെന്നും ലോറി ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts