സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ച് വനംവകുപ്പ്. വിഷയത്തില്‍ ഉടന്‍ നോട്ടിസ് അയക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവും ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ഹാഷിമിന്‍റെ പരാതിയിലാണ് നടപടി. സുരേഷ് ഗോപി പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു. പുലിപ്പല്ല് വന്യജീവി ചട്ടപ്രകാരം സൂക്ഷിക്കാന്‍ പാടില്ലെന്നിരിക്കെ എങ്ങനെ ഉപയോഗിച്ചു എന്നും ചോദ്യമുയരുന്നു. നേരത്തെ പരാതിക്കാരനില്‍ നിന്നും വനം വകുപ്പ് മൊഴിയെടുത്തിരുന്നു.

Related Posts