വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതത്തിൽപെട്ടവരുടെ വായ്പകൾ എഴുതിത്തളുന്നതിൽ തീരുമാനമറിയിക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. വരുന്ന സെപ്തംബർ 10നകം തീരുമാനം അറിയിക്കണമെന്നാണ് വയനാട് പുനരധിവാസം സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് അന്ത്യശാസനം നൽകി.
വിവിധ മന്ത്രാലയങ്ങൾ വിഷയം പരിശോധിച്ചു വരിയാണെന്നറിയിച്ച് കേന്ദ്രം സമയം നീട്ടിവാങ്ങിയിരുന്നു. കേന്ദ്രസർക്കാരിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്നലെയും അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. തുടർന്നാണ് ഒരവസരം കൂടി നൽകിയത്.

ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന നിർദ്ദേശേത്തോട് കേന്ദ്രം തുടക്കം മുതൽ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്തപ്പോൾ ബന്ധപ്പെട്ട വ്യവസ്ഥ ഒഴിവാക്കിയെന്നും വിശദീകരിച്ചിരുന്നു. തുടർന്നാണ് സർക്കാരിൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചത്.

Related Posts