കേന്ദ്ര മന്ത്രി ജോർജ് കുര്യന് നേരെ തിരുവനന്തപുരത്ത് കെഎസ് യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. മന്ത്രിയുടെ കാർ കള്ളിക്കാട് ജംഗ്ഷന് സമീപം തടഞ്ഞ് പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോപു അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. പോലീസ് ഇവരെ പിന്നീട് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിന് ശേഷമാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിന് കടന്നുപോകാനായത്.

Related Posts