വിപഞ്ചികയുടെയും കുട്ടിയുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഷാർജയിൽ മരിച്ച രണ്ടുപേരുടെയും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നുമാണ് ആവശ്യം.

വിപഞ്ചികയുടെ ഭർത്താവിനേയും ഇന്ത്യൻ എംബസിയേയും ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി ബുധനാഴ്‌ച നിർദേശിച്ചിരുന്നു. കുട്ടിയുടെ സംസ്‌കാരം ഷാർജയിൽ നടത്താനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുമാണ് നിലവിൽ ഭർത്യവീട്ടുകാർ തീരുമാനിച്ചിരിക്കുന്നത്.

യുവതിയെ ഭർത്താവും കുടുംബവും മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നാണ് വിപഞ്ചികയുടെ മാത്യസഹോദരി നൽകിയ ഹർജിയിൽ പറയുന്നത്.

ഷാർജയിലെ ഫ്ളാറ്റിൽ കഴിഞ്ഞ 11 നാണ് വിപഞ്ചികയെയും കുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയായ വിപഞ്ചിക ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു

Related Posts