മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ ചികിത്സയ്ക്ക് ശേഷം ദുബായിയിൽ. മുഖ്യമന്ത്രിയും ഭാര്യയും ശനിയാഴ്‌ച രാവിലെയാണ് ദുബായിയിലെത്തിയത്. അവിടെ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നുമില്ല. കേരളത്തിലേക്ക് ചൊവ്വാഴ്ച മടങ്ങുമെന്നാണ് വിവരം. മുഖ്യമന്ത്രി ചികിത്സയ്ക്കായി ജൂലൈ 5 നാണ് യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര.

Related Posts