കാർലോസ് അൽകരാസും യാനിക് സിന്നറും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പർ സ്പെയിനിൻ്റെ കാർലോസ് അൽകരാസും തമ്മിലുള്ള ക്ലാസിക്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് സെൻ്റർ കോർട്ടിൽ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സ്റ്റാർസ്പോർട്‌സ് ചാനലുകളിലും ജി യോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

സിന്നറും അൽകരാസുമായിരുന്നു കഴിഞ്ഞ മാസം നടന്ന 2025 ഫ്രഞ്ച് ഓപ്പൺ ഫൈനലിലും ഏറ്റുമുട്ടിയത്. റാഫേൽ നദാലിനും റോജർ ഫെഡററിനും ശേഷം ഒരു സീസണിൽ ഫ്രഞ്ച് ഓപ്പണിന്‍റെയും വിംബിൾഡണിന്‍റെയും ഫൈനലിൽ ഏറ്റുമുട്ടുന്നവ സിന്നറും അൽകരാസും. ഫെഡററും നദാലും 2006-08 കാലഘട്ടത്തിലാണ് ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിൽ തുടരെ ഏറ്റുമുട്ടിയത്. ഇരുവരും ആദ്യമായി 2022 ക്രൊയേഷ്യ ഓപ്പണിലാണ് ഒരു ഫൈനലിൽ ഏറ്റുമുട്ടുന്നത്. സിന്നർ അന്ന് ജയം സ്വന്തമാക്കി. 2024 ചൈന ഓപ്പൺ ഫൈനലിൽ പിന്നീട് അൽകരാസ് വെന്നിക്കൊടി പാറിച്ചു.

Related Posts