സ്വർണ്ണ വിലയിൽ ഇടിവ്. ഇന്ന് സംസ്ഥാനത്ത് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 72,080 ആയി. 72,480 രൂപയിലാണ് രണ്ടു ​ദിവസമായി സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് വില 9,010ലെത്തി. 5 ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് 78,000ത്തോളം രൂപ നൽകേണ്ടി വരും. പവന് 24 കാരറ്റിന് 78,632 രൂപയും ​ഗ്രാമിന് 9,829 രൂപയുമാണ് വില. പവന് 18 കാരറ്റിന് 58,976 രൂപയും ​ഗ്രാമിന് 7,372 രൂപയുമാണ് വില.

ജനുവരി 22നാണ് സ്വർണ്ണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000 ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണ്ണ വില നിശ്ചയിക്കുന്നത്.

Related Posts